Home Blog Continuous Caste Discrimination faced by Dalit Journalist Saranyamol Ks at News18
0

Continuous Caste Discrimination faced by Dalit Journalist Saranyamol Ks at News18

tags:

News 18 ചാനലിൽ സീനീയർ അസോസിയേറ്റ് പാനൽ പ്രൊഡ്യൂസറായിരുന്ന ശരണ്യ മോൾ കെ. സ് തുടർച്ചയായി നേരിട്ടു കൊണ്ടിരിക്കുന്ന അപമാനവും അധിക്ഷേപവും കേവലമായ ” പ്രൊഫഷണൽ ജെലസി യിൽ” നിന്നും ഉണ്ടായതല്ലെന്നും അത് ജാതിയുടെയും, ലിംഗ പദവിയുടെയും പ്രത്യക്ഷ പ്രകടനം തന്നെയായിരുന്നുവെന്നും ഇതിനെ സംബന്ധിച്ച നിലവിലുള്ള സാഹചര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.,

രാജ്യത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കേണ്ടവരും, അത്തരമൊരു ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ധാർമ്മിക ബാധ്യതയുള്ളവരുമാണ് മാധ്യമ പ്രവർത്തകരും, മാധ്യമങ്ങളും എന്നാൽ സ്വന്തം തൊഴിലി ടത്തിൽ ജാതീയമായി ആക്ഷേപിച്ച സഹപ്രവർത്തകനെ തിരെ പരാതി കൊടുത്തതിന് പരാതിക്കാരിയെ കാര്യ-വിശദികരണമില്ലാതെ വിട്ടീലിരുത്തുന്ന വിചിത്രമായ നടപടിയാണ് നമ്മൾ കണ്ടത്. ഇത്തരം യുക്തികൾ എങ്ങനെ രൂപപ്പെടുന്നു എന്നുള്ളത് ഒരു പൗരസമൂഹത്തിന്റെ സാമൂഹ്യനീതിയെ സംബന്ധിച്ച ഭാവനയെഅടിസ്ഥാനപ്പെടുത്തി മാത്രമെ കണക്കാക്കാൻ പറ്റുകയുള്ളു.

എല്ലാവരും തുല്യരാണെന്നു പറയുന്ന കേവല ഭാവനയക്കപ്പുറം അധികാര നിലകളിൽ വ്യത്യസ്തതയുള്ള, അവകാശങ്ങളിൽ വ്യത്യാസമുള്ള വരുമായ വിഭാഗങ്ങളുടെ കൂട്ടമാണ് ഇൻഡ്യൻ പൗരസമൂഹം എന്നുള്ള തിരിച്ചറിവാണ് പ്രധാനം. ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുന്നവരെന്ന നിലയിൽ മാധ്യമങ്ങൾക്കും, മാധ്യമ പ്രവർത്തകർക്കും ഏറ്റവും പ്രാഥമിക ഈ തിരിച്ചറിവ് ഉണ്ടായിരിക്കും, ഉണ്ടായിരിക്കണം.എന്നാൽ News 18 ചാനലിൽ ഒരു ദലിത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ നടന്ന വംശീയാധിക്ഷേപത്തെയും തൊഴിലിടത്തിലെ ജാതീ – ലിംഗ വിവേചനങ്ങളെയും സാമാന്യവത്ക്കരിച്ച് ഒരു വ്യക്തിക്ക് അന്തസ്സോടെ ജീവീക്കാനുള്ള ഭരണാ ഘടനാവകാശത്തെ റദ്ദ് ചെയ്യുന്ന നിലപാടാണ് മുഖ്യാധാര മാധ്യമങ്ങളും കേരള പൊതു സമൂഹവും ഈ പ്രശ്നത്തെ അഡ്രസ്സ് ചെയ്യാതിരുന്നതിലൂടെ സ്വീകരിച്ചിട്ടുള്ളത്.ഇവിടെ “മൗനം” കുറ്റക്കരം മാത്രമായിട്ടല്ല, വരേണ്യ – ജാതീ താത്പര്യങ്ങളോടുള്ള പക്ഷം ചേരലായിട്ടാണ് അനുഭവപ്പെടുന്നത് . അതായത് News 18 കിട്ടിയ വിവരങ്ങൾ അനുസരിച്ച് കുറ്റാരോപിതരായ സഹപ്രവർത്തകർ മുഴുവൻ അകത്തും അപമാനം സഹിക്കാതെ ആത്മഹത്യക്ക് ശ്രമിച്ച ശരണ്യ നിർബന്ധിത ലീവോടെ പുറത്തും നിൽക്കേണ്ടി വരുന്നത് ജാതീ – ലിംഗ അധികാര പദവികൾ എങ്ങനെയെല്ലാമാണ് ഇത്തരം ഇൻസ്റ്റിറ്റ്യൂഷൻസ് സംരക്ഷിക്കുന്നത് എന്നതിന്റെ തെളിവാണ്.

The continuous discrimination and insults faced by Saranyamol Ks, a senior associate panel producer at News 18, cannot be attributed to professional jealousy, rather it is the expression of prevailing caste gender hierarchy in workplaces. The media and journalists have to play a major role in democratizing the country and are morally bound to this responsibility. But we have witnessed a paradoxical situation in this case, where Saranyamol who has filed the complaint against her mail colleague over casteist abuse, has been told to stay at home without any proper explanation. This is the logic behind the prevailing notion of social justice in the society. Beyond the mere imagination of so called ‘all are equal’, Indian society is a bunch of people who are different in the power structures and even basic rights. The media and journalists should have this key understanding about Indian society as citizens living in a democratic country.

Instead, the racial insults, caste and gender discrimination faced by a Dalit journalist in News18, her workplace, has been justified by the mainstream media and in the Kerala public sphere. This is nothing but violation of the basic right of a citizen, which is to live with dignity. Here, the silence faced by Saranyamol from mainstream society is not only a crime but it is a collusion of savarna caste interests. That is, according to the details from News 18, that the accused criminals are in office and Saranyamol who faced all the insults and attempted suicide is out on forced leave. This is the proof of how caste gender hierarchy thrives in such institutions.

Sathy Angamali, is a Dalit activist and a poet, and the convenor of Bhoo-Adhikaara-Samrakshana-Samiti.

Translation: Faseeh Ahmad Ek (English)

tags: